Posts Tagged ബാംഗ്ലൂര്‍
മലയാളം വിക്കി പഠനശിബിരം നാളെ ബാംഗ്ലൂരിൽ
Posted by Anoop in മലയാള സമൂഹം, മലയാളം വിക്കിപീഡിയ, വിക്കി പ്രവര്‍ത്തക സംഗമം, വിക്കിപീഡിയ on June 5, 2010
മലയാളം വിക്കി സംരംഭങ്ങളിൽ പ്രവർത്തിക്കാനും മലയാളം വിക്കിസംരംഭങ്ങളെക്കുറിച്ചറിയാനും താല്പര്യമുള്ള ബാംഗ്ലൂർ മലയാളികൾക്കായി 2010 ജൂൺ 6-നു് വൈകുന്നേരം 4 മുതൽ 6.30 വരെ മലയാളംവിക്കി പഠനശിബിരം നടത്തുന്നു. ഡൊമലൂരിലുള്ള “The Centre for Internet and Society-യിൽ വെച്ചാണു് പരിപാടി നടക്കുന്നത്
പരിപാടിയുടെ വിശദാംശങ്ങൾ
പരിപാടി: മലയാളം വിക്കി പഠനശിബിരം
തീയതി: 2010 ജൂൺ 6, ഞായറാഴ്ച
സമയം: വൈകുന്നേരം 4.00 മണി മുതൽ 6:30 വരെ
ആർക്കൊക്കെ പങ്കെടുക്കാം? മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.
കാര്യപരിപാടികൾ
- വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപ്പെടുത്തൽ
- മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപ്പെടുത്തൽ
- വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപ്പെടുത്തൽ
- വിക്കിതാളുകളുടെ രൂപരേഖ പരിചയപ്പെടുത്തൽ
- വിക്കി എഡിറ്റിങ്ങ് പരിചയപ്പെടുത്തൽ, വിക്കിയിലെ ലേഖനംമെഴുത്തു്, മലയാളം ടൈപ്പിങ്ങ്, മുതലായവ
- പുതുമുഖങ്ങളെ മലയാളം വിക്കിസംരംഭങ്ങളിലേക്ക് സ്വാഗതം ചെയ്യൽ
തുടങ്ങി മലയാളം വിക്കികളെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യും. മലയാളം വിക്കിസംരംഭങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്കു് മറുപടി തരാൻ മലയാളം വിക്കി പ്രവർത്തകർ ശ്രമിക്കും.
പരിപാടി നടക്കുന്ന സ്ഥലം: The Centre for Internet and Society
No. 194, 2nd ‘C’ Cross, Domlur 2nd Stage, Opposite Domlur Club
Bangalore , Karnataka, India. PIN-560 071
എത്തിച്ചേരാൻ
എം.ജി റോഡ് ഭാഗത്ത് നിന്നു് വരുമ്പോൾ, ഡൊമലൂർ വാട്ടർ ടാങ്ക് സിഗ്നലിനു മുൻപായി ഇടത്തോട്ട് തിരിഞ്ഞു് ഡൊമലുർ ബി.ഡി.എ കോമ്പ്ലക്സിന്റെ മുൻപിൽ നിന്നും വലത്തോട്ട് തിരിയുക. മുന്നോട്ട് പോയി, ഒരു ചെറിയ പാലം കഴിഞ്ഞതിനു് ശേഷം ഇടത്തോട്ട് തിരിയുക. ഡൊമലൂർ ക്ലബ്ബിന്റെ മുൻപിൽ നിന്നും വലത്തോട്ട് തിരിഞ്ഞാൽ വലതുഭാഗത്ത് കാണുന്ന വെള്ള ചായം പൂശിയ കെട്ടിടത്തിലാണു് The Centre for Internet and Society പ്രവർത്തിക്കുന്നതു് .
രജിസ്റ്ററേഷൻ:
രജിസ്റ്റർ ചെയ്യാൻ mlwikimeetup@gmail.com എന്ന വിലാസത്തിലേക്കു് മെയിലയക്കുക
ജിമ്മി വെയിത്സിനൊപ്പം
Posted by Anoop in Uncategorized on December 14, 2008

Imagine a world in which every single human being can freely share in the sum of all knowledge
That’s our commitment.
ഇങ്ങനെയൊരു കമ്മിറ്റ്മെന്റ് ലോകത്തിനു നല്‍കിയത് വിക്കിമീഡിയ ഫൌണ്ടേഷന്‍ ആണ്. 2001-ല്‍ ജിമ്മി വെയിത്സിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ വിക്കിപീഡിയ ഇന്ന് ഇംഗ്ലീഷില്‍ മാത്രം ഏകദേശം 26 ലക്ഷം ലേഖനങ്ങളുള്ള ഒരു വിജ്ഞാനകോശമായി വളര്‍ന്നിരിക്കുന്നു. വിജ്ഞാനകോശത്തിന്റെയും സഹോദാരസംരഭങ്ങളുടെയും നിയന്ത്രണം ഇപ്പോള്‍ കാലിഫോര്‍ണിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിക്കിമീഡിയ ഫൌണ്ടേഷന്‍ ആണ്. ഇതിന്റെ ഇപ്പോഴത്തെ എക്സിക്യുട്ടീവ് ഡയരക്ടര്‍ സ്യൂ ഗാര്‍ഡ്‌നെര്‍ ആണ്.
ജിമ്മി വെയിത്സും ,സ്യു ഗാര്‍ഡ്നെറും ഇന്നലെയും, ഇന്നുമായി ബാംഗ്ലൂരിലുണ്ടായിരുന്നു. സി.ഐ.എസ്. ഇന്ത്യ എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ ഡൊംളൂരില്‍ വിക്കിപീഡിയയെ പറ്റി സംസാരിക്കുകയുണ്ടായി. (ജിമ്മി വെയിത്സിന്റെ പ്രസംഗത്തിന്റെ ശബ്ദരൂപം ഇവിടെ ശ്രവിക്കാം)ഇന്ന് വിവിധ ഇന്ത്യന്‍ വിക്കിപീഡിയകളില്‍ പ്രവര്‍ത്തിക്കുന്ന ബാംഗ്ലൂര്‍ വാസികള്‍ക്കൊപ്പം ജിമ്മിയും,സ്യുവും ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടു. മലയാളം വിക്കിപീഡിയയുടെ പ്രതിനിധിയായി ഞാനും ഈ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു.
വിക്കിമീഡിയ ഫൌണ്ടേഷന്റെ ഇന്ത്യ ചാപ്റ്റര്‍ രൂപീകരിക്കുന്നതിന്റെ പ്രാരംഭ ചര്‍ച്ചകള്‍ ഇന്നു നടന്നു. എന്നെക്കൂടാതെ വിവിധ ഇംഗ്ലീഷ് വിക്കിപീഡിയയില്‍ പ്രവര്‍ത്തിക്കുന്ന അരുണ്‍,കിരുബ, തെലുഗു വിക്കിയിലെ അര്‍ജുന്‍, തമിഴ് വിക്കിയിലെ സുന്ദര്‍,കന്നട വിക്കിയിലെ ഹരി പ്രസാദ്, ഗുജറാത്തി വിക്കിയിലെ ആകാശ് തുടങ്ങിയവരും ചര്‍ച്ചകളില്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ വിക്കികള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളെ പറ്റിയായിരുന്നു അദ്യ ചര്‍ച്ച. ഭാഷാ വിക്കിപീഡിയകളെ ജനങ്ങളില്‍ എത്തിക്കേണ്ടതിനെ പറ്റിയും, പ്രാദേശിക ഭാഷകളില്‍ ലേഖനങ്ങള്‍ എഴുതുമ്പോള്‍ നേരിടുന്ന വെല്ലുവിളികളെപ്പറ്റിയും ചര്‍ച്ചകള്‍ നടന്നു.
ചിത്രങ്ങള്‍ക്ക് കടപ്പാട്:വിക്കിപീഡിയ കോമണ്‍സ്

കമന്റുകൾ