Anoop's World!

ഭൂമിയുടെ അവകാശികൾ അഥവാ ഉറുമ്പിനുള്ള ചോറ്
പല്ലിയും ,പഴുതാരയും, പാമ്പും,ആടും, പൂച്ചയും, കിളികളുമെല്ലാം ഈ ഭൂമിയുടെ അവകാശികൾ ആണെന്നു നമ്മെ ഓർമ്മിപ്പിക്കുന്ന  കഥ എഴുതിയത് വൈക്കം മുഹമ്മദ് ബഷീറാണ്. മനുഷ്യനെപ്പോലെ തന്നെ ഈ ഭൂമിയിൽ മറ്റു ജീവജാലങ്ങൾക്കും തുല്യ അവകാശവും പങ്കാളിത്തവുമുള്ള ഒരു ലോകത്തിൽ മനുഷ്യരുടെ സന്തോഷങ്ങളൊക്കെ മൃഗങ്ങളുമായും പക്ഷി മൃഗാദികളും, ഷഡ്പദങ്ങളുമായി പങ്കു വെക്കണമെന്ന് എന്റെ നാട്ടുകാരെ പഠിപ്പിച്ചത് ആരാണെന്ന് എനിക്കിന്നുമറിയില്ല. ഓണത്തിനും, വിഷുവിനും മനുഷ്യർക്ക് ഒരുക്കിയ സദ്യയുടെ ഒരു പങ്ക് ഉറുമ്പുകൾക്കും, വിഷുവിനു കണി വെച്ച മൂക്കാത്ത വരിക്കച്ചക്കയുടെ ഒരു കഷ്ണം പശുവിനു കണിയായി നൽകുകയും പിന്നീട് കണി കണ്ട ആ ചക്ക തന്നെ അതിനു ഭക്ഷണമായി നൽകുന്നതും എന്റെ വീട്ടിൽ കാലാകാലങ്ങളായി നടന്നു വരുന്ന ഒരു അലിഖിത നിയമമാണ്. മാനുഷരെല്ലാരുമൊന്നു പോലെ എന്നു പാടിയ അജ്ഞാത കവി മാനുഷൻ എന്നതിന്റെ അർത്ഥമായി ഉദ്ദേശിച്ചത് ഈ ഭൂലോകത്തെ സമസ്ത ജീവജാലങ്ങളെയുമായിരിക്കുമോ?

ഇത്തവണത്തെ തിരുവോണ ദിവസം ഉറുമ്പുകൾക്കായി ഓണസദ്യ വിളമ്പിയിരിക്കുന്നു.

ഇതു പോലെ ഉറുമ്പുകൾക്കും പശുക്കൾക്കും സദ്യ ഒരുക്കുന്ന സ്വഭാവം വേറെ എവിടെയെങ്കിലുമുണ്ടോ?

മലയാളം വിക്കിപീഡിയ സി.ഡി. വിമർശനം – പത്രക്കുറിപ്പ്
വിദ്യാഭ്യാസ വകുപ്പിന്റെ വിഭവ ഡി.വി.ഡി.യിൽ ഉൾപ്പെടുത്തിയ മലയാളം വിക്കിപീഡിയ ലേഖനങ്ങളുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ചില കോണുകളിൽ നിന്ന് ഉയർന്നു വന്ന വിമർശനത്തിനുള്ള മലയാളം വിക്കിപീഡിയ പ്രവർത്തകരുടെ ഔദ്യോഗിക മറുപടി.

വിക്കിപീഡിയ ആർക്കും തിരുത്താവുന്ന ഒരു സ്വതന്ത്രവിജ്ഞാനകോശമാണ്‌. ഒരു വ്യക്തിയോ ഒരു കൂട്ടം വ്യക്തികളോ അടഞ്ഞ ഒരു മുറിക്കുള്ളിലിരുന്ന് എഴുതുന്നതല്ല, ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള വിക്കിപീഡിയ പ്രവർത്തകർ (അല്ലാത്തവരും) പലപ്പോഴായി സൃഷ്ടിച്ചിട്ടുള്ളവയാണ്‌ വിക്കിപീഡിയയിലെ എല്ലാ ലേഖനങ്ങളും. മലയാളം വിക്കിപീഡിയയുടെ സ്ഥിതിയും വ്യത്യസ്തമല്ല.

മലയാളം വിക്കിപീഡിയ സി.ഡിക്കു വേണ്ട ലേഖനങ്ങളുടെ തെരഞ്ഞെടുപ്പ് തികച്ചും സുതാര്യമായ രീതിയിലാണ്‌ നടത്തിയത്. മലയാളം വിക്കിപീഡിയയിലും, മലയാളം വിക്കിപീഡിയയുടെ മെയിലിങ്ങ് ലിസ്റ്റിലും ഇതേക്കുറിച്ചുള്ള അറിയിപ്പുകൾ ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഒരു കൂട്ടം പ്രവർത്തകർ അവരുടെ സൗകര്യവും സാഹചര്യവും സമയവും കണക്കിലെടുത്ത് വിക്കിപീഡിയയുടെ നയങ്ങൾക്കനുസരിച്ച് സന്നദ്ധപ്രവർത്തനത്തിലുടെ രൂപപ്പെടുത്തുന്ന വിജ്ഞാനകോശമായതിനാൽ, ഒരു വിഭാഗത്തിലുള്ള ലേഖനം വന്നതിനു ശേഷമേ അടുത്ത വിഭാഗത്തിലുള്ള ലേഖനം വരാവൂ എന്നോ, ഒരു ലേഖനം വന്നതു കൊണ്ട് അതേ വിഭാഗത്തിലുള്ള എല്ലാ ലേഖനവും വരണമെന്നോ ഞങ്ങൾക്ക് നിഷ്കർഷിക്കുവാൻ സാദ്ധ്യമല്ല. അതുപോലെ തുടങ്ങിയ ഒരു ലേഖനം സമയബന്ധിതമായി പുർത്തിയാക്കിയിരിക്കണം എന്ന് ആരേയും നിർബന്ധിക്കാനുമാവില്ല. ഇതൊക്കെ കൊണ്ടുതന്നെ ‌ സി.ഡി ക്കു വേണ്ട ലേഖനങ്ങൾ തെരഞ്ഞെടുക്കൽ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. സി.ഡി. യിൽ ഉൾപ്പെടുത്തിയ ലേഖനങ്ങൾ പ്രതിനിധ്യസ്വഭാവമുള്ളതോ അവശ്യവിഷയങ്ങൾ ഉൾക്കൊള്ളുന്നവയോ ആണെന്ന് മലയാളം വിക്കിപീഡിയ പ്രവർത്തകർ അവകാശപ്പെടുന്നില്ല. എന്നാൽ ഇക്കാര്യത്തിൽ ഏതെങ്കിലും രീതിയിലുള്ള പക്ഷപാതം വരാതിരിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്.

മലയാളം വിക്കിപീഡിയ സർക്കാർ ഉൾപ്പെടെയുള്ള ഏതെങ്കിലും സ്ഥാപനത്തിന്റെയോ വ്യക്തിയുടെയോ യാതൊരുവിധ ഇടപെടലുകൾക്കും വിധേയമല്ല. വിവിധ രാഷ്ട്രീയകക്ഷികളിലും മതങ്ങളിലും വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെടുന്നവരും മലയാളം വിക്കിപീഡിയയിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഏതെങ്കിലും രീതിയിൽ പക്ഷപാതപരമായ തിരുത്തലുകൾ ഉണ്ടായാൽ സമവായത്തിലൂടെ എത്രയും പെട്ടെന്ന് നീക്കംചെയ്യാനും നടപടിയെടുക്കാനും തക്ക ശക്തമാണ്‌ ഇതിന്റെ കാര്യനിർവ്വണമെന്നത് ആർക്കും പരീക്ഷിച്ചറിയാവുന്നതാണ്‌. അഥവാ എവിടെയെങ്കിലും അങ്ങനെ തോന്നുകയാണെങ്കിൽ ആർക്കും ഉചിതമായ തിരുത്തലുകൾ വരുത്തുകയോ സംവാദത്താളിൽ അതുസംബന്ധിച്ച പ്രശ്നം ഉന്നയിക്കുകയോ ചെയ്യാവുന്നതാണ്‌. ലേഖനങ്ങളിലെ പിഴവുകളുടെ കാര്യത്തിലും ഇതേ രീതിതന്നെയാണ്‌ സ്വീകരിക്കേണ്ടത്.

ഒരു വിജ്ഞാനകോശം എന്ന നിലയിൽ ഉൾപ്പെടേണ്ട ഏതൊരു ഉള്ളടക്കത്തെയും വിക്കിപീഡിയ സെൻസർ ചെയ്യുന്നില്ല. മലയാളം വിക്കിപീഡിയ ഐ.ടി.അറ്റ് സ്കൂളിന്റെ സഹകരണത്തോടെ പുറത്തിറക്കിയ സി.ഡി.യിലും ഇതേ നയമാണ്‌ സ്വീകരിച്ചത്. മലയാളം വിക്കിപീഡിയയെ ജനങ്ങൾക്ക് പരിചയപ്പെടുത്തുക എന്നതായിരുന്നു ആ സംരംഭത്തിന്റെ ഉദ്ദേശ്യം. അദ്ധ്യാപകർക്കോ വിദ്യാർത്ഥികൾക്കോ സഹായപ്പെടുന്ന ഒരു പഠനസഹായി ഉദ്ദേശിച്ചായിരുന്നില്ല പ്രസ്തുത സി.ഡി.യുടെ പ്രസിദ്ധീകരണം. ആ രീതിയിൽ അത് ഉപയോഗിക്കാനാവില്ലെന്ന് ഞങ്ങൾ സമ്മതിക്കുന്നു. മലയാളം വിക്കിപീഡിയയെ കുട്ടികൾക്കും അദ്ധ്യപകർക്കും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ മാത്രമാണ്‌ അത് സർക്കാർ അദ്ധ്യാപകർക്കായുള്ള ഡി.വി.ഡി.യിൽ ഉൾപ്പെടുത്തിയത്. ഉറവിടം നൽകിക്കൊണ്ട് വിക്കിപീഡിയയിലെ ഉള്ളടക്കം ഏതാവശ്യത്തിനും ആർക്കും ഉപയോഗിക്കാൻ സാധിക്കുന്നതാണ്‌. അത് വിക്കിപീഡിയയെ സംബന്ധിച്ച കാര്യമല്ല.

2010 ഏപ്രിൽ 17നു്, എറണാകുളത്തു് വച്ചു് നടന്ന മൂന്നാമത് മലയാളം വിക്കിസംഗമത്തോടനുബന്ധിച്ചാണു്, മലയാളം വിക്കിപീഡിയയിൽ നിലവിലുള്ള 12,000 ത്തോളം ലേഖനങ്ങളിൽ നിന്നു് മികച്ച 500-ഓളം ലേഖനങ്ങൾ തിരഞ്ഞെടുത്ത്, സിഡി ആയി ഇറക്കിയത്. ഈ സംരംഭത്തിലൂടെ ഇന്ത്യൻ ഭാഷകളിൽ വിക്കിപീഡിയ സിഡി പുറത്തിറക്കുന്ന ആദ്യത്തെ ഭാഷയായി മലയാളം മാറി. ലോകഭാഷകളിൽ തന്നെ വിക്കിപീഡിയ സിഡി പുറത്തിറക്കുന്ന ആറാമത്തെ ഭാഷ ആണു് മലയാളം. ജർമ്മൻ, ഇംഗ്ലീഷ്, പോളിഷ്, ഫ്രെഞ്ച്, ഇറ്റാലിയൻ എന്നീ ഭാഷകൾ ആണു് ഇതിനു് മുൻപ് വിക്കിപീഡിയ സിഡി പുറത്തിറക്കിയത്. വിക്കിപീഡിയ സിഡിയുടെ കാര്യത്തിൽ മലയാളം നടത്തിയ ചെറിയ ചുവടുവെപ്പ് ഇന്ന് മറ്റുള്ള എല്ലാ ഭാഷകൾക്കും മാതൃകയായി തീർന്നു.

മലയാളം വിക്കിപീഡിയയിൽ ലഭ്യമായതിൽ വെച്ച് ഏറ്റവും കൂടുതൽ വിവരങ്ങൾ ഉൾക്കൊള്ളുന്നതും നിഷ്പക്ഷവുമായ 500 ലേഖനങ്ങളാണ്‌ സി.ഡിയിൽ ഉൾക്കൊള്ളിച്ചത്. ഈ ലേഖനങ്ങൾ തിരഞ്ഞെടുത്തതും വിക്കിപീഡിയയിലെ സന്നദ്ധപ്രവർത്തകരുടെ ഒരു സംഘമായിരുന്നു. തെരഞ്ഞെടുത്ത ലേഖനങ്ങൾ എല്ലാം തന്നെ പൂർണ്ണമാണെന്നും അവ നൂറു ശതമാനം ശരിയാണെന്നും ഞങ്ങൾ അവകാശപ്പെട്ടിരുന്നില്ല. കാരണം വിക്കിപീഡിയയിലെ എല്ലാ ലേഖനങ്ങളും നിരന്തരമായി തിരുത്തപ്പെടുന്നവയാണ് എന്നതു തന്നെ.

സമകാലികപ്രസക്തിയുള്ള ലേഖനങ്ങൾ സി.ഡിയിലേക്ക് തെരഞ്ഞെടുത്തപ്പോൾ ഞങ്ങൾ നേരിട്ട ഒരു പ്രതിസന്ധി അവയുടെ ഉള്ളടക്കം സമകാലീനമായിരുന്നില്ല എന്നതായിരുന്നു. ഇത്തരം ലേഖനങ്ങൾ പുതുക്കുന്നതിനു താല്പര്യമുള്ള ഉപയോക്താക്കളുടെ എണ്ണക്കുറവു തന്നെയാണ്‌ ഇതിനുള്ള പ്രധാന കാരണം.അടൂർ ഗോപാലകൃഷ്ണൻ, പ്രേംനസീർ തുടങ്ങിയ ലേഖനങ്ങളിൽ ആവശ്യത്തിനു് ഉള്ളടക്കം ഇല്ലാത്തത് കൊണ്ടാണു് അവ നിലവിലെ 500 ലേഖനങ്ങളിൽ ഉൾപ്പെടുത്താൻ കഴിയാതെ വന്നത്. ഇങ്ങനെ ഉള്ളടക്കം ഒട്ടും ഇല്ലാത്തതിനാൽ ഉൾപ്പെടുത്താൻ കഴിയാതിരുന്ന നിരവധി ശ്രദ്ധേയ വ്യക്തികൾ ഉണ്ടു്. ഒരു ഉദാഹരണം യേശുദാസ് തന്നെ. മലയാളം വിക്കിപീഡിയ തുടങ്ങി 7 വർഷത്തിനു ശേഷവും മലയാളികളാകെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പ്രശസ്തരായ മലയാളികളെക്കുറിച്ചുള്ള ലേഖനങ്ങളിൽ പോലും ആവശ്യത്തിനു് ഉള്ളടക്കം ഇല്ല എന്നത് ദൗർ‌ഭാഗ്യകരമാണ്. ഇവിടെയാണു് ഈ വിഷയത്തിൽ കൂടുതൽ അറിവുള്ള ആളുകൾ മലയാളം വിക്കിപീഡിയയിൽ വന്ന് ഇത്തരം ലേഖനങ്ങളുടെ ഉള്ളടക്കം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യം തെളിയുന്നത്. ഇതിനായി എല്ലാ മലയാളികളേയും ഞങ്ങൾ ക്ഷണിക്കുന്നു.

മലയാളം വിക്കിപീഡിയയെക്കുറിച്ച് താഴെ പറയുന്ന കാര്യങ്ങൾ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രസക്തമാണു്:

•	മലയാളത്തിൽ സ്വതന്ത്രമായ വിജ്ഞാനശേഖരം മലയാളം വിക്കിപീഡിയയല്ലാതെ വേറെയില്ല.

•	മലയാളം വിക്കിപീഡിയയെപ്പറ്റി ഓഫ്‌ലൈൻ ആയി പരാമർശിക്കുന്നതിന്‌ ഈ സി.ഡി.യല്ലാതെ വേറെ എളുപ്പവഴിയില്ല (മികച്ച ലേഖനം കിട്ടുമെന്നതുകൊണ്ടും, അത് ഓഫ്‌ലൈൻ ആയി പ്രദർശിപ്പിക്കാനുള്ള സൗകര്യമുള്ളതുകൊണ്ടും)

•	മലയാളം വിക്കിപീഡിയയുടെ സി.ഡി., ഇമേജ് ആയി ഡൗൺലോഡ് ചെയ്യാവുന്ന രീതിയിൽ നൽകിയിരിക്കുന്നതിനാൽ; ഇതിലുള്ള 500 ലേഖനങ്ങളിൽ നിന്നും പിന്നെയൊരു തിരഞ്ഞെടുപ്പ് നടത്തി പ്രസിദ്ധീകരിക്കാനാകില്ല.

സി.ഡിയോടൊപ്പം ഞങ്ങൾ ചേർത്ത ബാദ്ധ്യതാനിരാകരണം എന്ന താളിൽ നിന്നുള്ള ചില ഭാഗങ്ങൾ ഇവിടെ ഉദ്ധരിക്കട്ടെ.

•	ഈ വിജ്ഞാനകോശ സി.ഡി.യുടെ പിന്നിൽ പ്രവർത്തിച്ചവരോ വിക്കിപീഡിയയോ ഇവിടെ കിട്ടുന്ന വിവരങ്ങളുടെ യാതൊരു ഗുണമേന്മാ ഉത്തരവാദിത്തവും വഹിക്കുന്നതല്ല. ഈ സി.ഡി.യിലെ വിവരങ്ങൾ താങ്കൾക്ക് ഉപയോഗപ്പെടുന്നുണ്ടെങ്കിൽ നല്ലത്, ഇല്ലെങ്കിൽ അതിനു് ആരും ഉത്തരവാദികളല്ല. മറ്റ് വിജ്ഞാനകോശങ്ങളും ഇതേപോലുള്ള നിരാകരണങ്ങൾ നൽകുന്നുണ്ടെന്നു് ശ്രദ്ധിക്കുക.

•	വിജ്ഞാനകോശ ലേഖനങ്ങൾ തിരഞ്ഞെടുക്കാനും, വിശ്വാസയോഗ്യങ്ങളായ സ്രോതസ്സുകളെ ആശ്രയിക്കാനും ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. വിക്കിപീഡിയയിൽ അത് തിരുത്തുന്നവരുടെ സജീവമായ സമൂഹം വിവിധമാർഗ്ഗങ്ങൾ ഉപയോഗിച്ച് പുതിയതോ മാറ്റംവന്നതോ ആയ ഉള്ളടക്കത്തെ സാധ്യമായത്രയും പരിശോധിച്ചിട്ടുണ്ട്. എന്നിരുന്നാലും, വിക്കിപീഡിയയോ ഈ സി.ഡി.യിലെ ലേഖനങ്ങളോ ഒരു ഏകീകൃത സഹവർത്തിത സംശോധനത്തിനു പാത്രമായിട്ടില്ല; തെറ്റുകളെ അഭിമുഖീകരിക്കുന്ന വായനക്കാർ തന്നെ അവ തിരുത്തുകയോ ലളിതമായി സംശോധനം ചെയ്യുകയോ ആണ് ചെയ്തിട്ടുണ്ടാവുക, അപ്രകാരം ചെയ്യണം എന്നതിന് അവർക്ക് നിയമപരമായി യാതൊരു ബാദ്ധ്യതയുമില്ല, അതുകൊണ്ട് ഈ സി.ഡി.യിൽ ലഭ്യമായ വിവരങ്ങളൊന്നും പ്രത്യേക ഉപയോഗത്തിനു യോഗ്യമെന്നോ, മറ്റെന്തിനെങ്കിലുമോ ഉള്ള യാതൊരു ഗുണമേന്മ ഉത്തരവാദിത്തവും ഉൾക്കൊള്ളുന്നില്ല.

•	ഈ സി.ഡി.യിലെ കൃത്യമല്ലാത്തതോ തെറ്റോ ആയ വിവരങ്ങൾ, താങ്കൾ ഉപയോഗിക്കുന്നതു മൂലമുണ്ടായേക്കാവുന്ന കഷ്ടനഷ്ടങ്ങൾക്ക് ഇതിനാവശ്യമായ സേവനങ്ങൾ ചെയ്തുതന്നവരോ, സാമ്പത്തികബാദ്ധ്യത വഹിക്കുന്നവരോ, വിക്കിപീഡിയയിലെ കാര്യനിർവാഹകരോ, ലേഖനങ്ങളിൽ തിരുത്തലുകൾ നടത്തിയവരോ, സി.ഡി.യിലെ ലേഖനങ്ങൾ തിരഞ്ഞെടുത്തവരോ, വിക്കിപീഡിയയുമായോ ഈ സി.ഡി.യുമായോ ബന്ധപ്പെട്ട ആരെങ്കിലുമോ ബാദ്ധ്യസ്ഥരല്ല.

2010 ജൂലൈ 9 മുതൽ 11 വരെ പോളണ്ടിൽ വച്ച് നടന്ന വിക്കിപ്രവർത്തകരുടെ അന്താരാഷ്ട്ര സമ്മേളനമായ വിക്കിമാനിയയിലെ ഒരു പ്രധാന ആകർഷമായിരുന്നു മലയാളം വിക്കിപീഡിയ സിഡിയും, സന്തോഷ് തോട്ടിങ്ങൽ എന്ന മലയാളം വിക്കിപ്രവർത്തകൻ അത് തയ്യാറാക്കാൻ വേണ്ടി നിർമ്മിച്ച wiki2cd എന്ന സൊഫ്റ്റ്‌വെയറും. വിക്കിപീഡിയ സ്ഥാപകരിൽ ഒരാളായ ജിമ്മി വെയിൽ‌സ് തന്റെ പ്രസംഗത്തിൽ ഇക്കാര്യം എടുത്ത് പറയുകയും ചെയ്തു. വിക്കിപീഡിയയിലെ ഉള്ളടക്കം ജനങ്ങളിലേക്ക് എത്തിക്കാൻ വിക്കിപീഡിയകൾ നടത്തേണ്ടുന്ന ശ്രമം വിവരിക്കാൻ തുടങ്ങിയപ്പോൾ മലയാളം വിക്കിപീഡിയ സിഡി കൈയ്യിലെടുത്തു കൊണ്ട് എനിക്ക് ഈ വിഷയത്തിൽ ഇന്ത്യയിലെ ഒരു ചെറിയ ഭാഷ നടത്തിയ മുന്നേറ്റം നിങ്ങളുമായി പങ്കു വെക്കാൻ സന്തോഷമുണ്ടു് എന്ന് പറഞ്ഞ് സിഡി ഉയർത്തിക്കാട്ടി, മലയാളം വിക്കി സമൂഹം സിഡി പുറത്തിറക്കിയ കഥയും അതിനു് വിക്കിസമൂഹം നടത്തിയ പ്രയത്നങ്ങളും പുറത്തുവിട്ടു. അവിടെ കൂടിയിരുന്നവരിൽ പലരും എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് ഈ വാർത്തയെ സ്വീകരിച്ചു.

മലയാളം കമ്പ്യൂട്ടിങ്ങിൽ ഉണ്ടായ ഈ കുതിച്ചു ചാട്ടത്തിലേയ്ക്ക് മലയാളഭാഷയിലുള്ള മാദ്ധ്യമങ്ങളുടെ ശ്രദ്ധ ഇനിയുമേറെ പതിയേണ്ടിയിരിക്കുന്നു. കുറഞ്ഞപക്ഷം, സേവനമനസ്കരായ ഏതാനും മലയാളഭാഷാസ്നേഹികൾ (അതിൽ ഭൂരിപക്ഷവും പ്രവാസി മലയാളികൾ) മുൻ‌കൈയെടുത്ത് പുറത്തിറക്കിയ സിഡിയെക്കുറിച്ച് വിക്കിപീഡിയ എന്താണെന്ന് മനസ്സിലാക്കാതെയുള്ള വിമർശനങ്ങളെങ്കിലും ഒഴിവാക്കാമായിരുന്നു.

എന്ന് മലയാളം വിക്കി പ്രവർത്തകർ

പത്രക്കുറിപ്പിന്റെ പൂർണ്ണ രൂപം : http://ml.wikipedia.org/wiki/Wikipedia_CD_Issues_Press_Release

ഈ പത്രക്കുറിപ്പ് പത്ര ദൃശ്യമാദ്ധ്യമങ്ങള്‍ക്കും , ഇതുമായി ബന്ധപ്പെട്ട  മറ്റു മെയിലിങ്ങ് ലിസ്റ്റുകളിലേക്കും അയച്ചു കൊടുക്കുന്നതിനും,  താങ്കളുടെ  ബ്ലോഗിലും മറ്റു സ്ഥലങ്ങളിലും പ്രസിദ്ധീകരിക്കുന്നതിനും  അഭ്യര്‍ത്ഥിക്കുന്നു.

പഴയ ഉബുണ്ടു കേർണലുകൾ നീക്കം ചെയ്യാൻ
ഇപ്പോൾ മിക്ക കമ്പ്യൂട്ടർ ഉപയോക്താക്കളും അവരുടെ കമ്പ്യൂട്ടറിലോ, ലാപ്പ്ടോപ്പിലോ ഒന്നിലധികം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ പ്രതിഷ്ഠാപനം (Install) ചെയ്തവരാണ്. ഇതിൽ മിക്കവരും ഉപയോഗിക്കുന്നത് മൈക്രോസോഫ്റ്റിന്റെ വിൻഡോസും, ഗ്നു/ലിനക്സിന്റെ ഏതെങ്കിലുമൊരു പതിപ്പുമായിരിക്കും . ഗ്നു/ലിനക്സിൽ തന്നെ ഏറ്റവുമധികം പ്രചാരത്തിലുള്ള ഉബുണ്ടുവായിരിക്കും മിക്കവരും തങ്ങളുടെ കമ്പ്യൂട്ടറിൽ പ്രതിഷ്ഠാപനം ചെയ്തിട്ടുണ്ടാകുക.

ഇങ്ങനെ ഒന്നിലധികം ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്തിട്ടുള്ളവർക്ക് അവരുടെ കമ്പ്യൂട്ടർ തുറക്കുമ്പോൾ ഒരു കറുത്ത സ്ക്രീൻ കാണാം. ഗ്രബ്2 എന്നറിയപ്പെടുന്ന ഈ ബൂട്ട് ലോഡർ വഴി ആവശ്യമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് ഉപയോക്താവിന് പോകാൻ സാധിക്കും.

ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഒരു പ്രധാന പ്രത്യേകത അതിൽ ഇന്റർനെറ്റു വഴി സോഫ്റ്റ്വെയർ അപ്‌ഡേറ്റ് സാദ്ധ്യമാകും എന്നതാണ്. ഗ്നു/ലിനക്സ് കേർണലിന്റെ പുതിയ പതിപ്പുകൾ വരുമ്പോൾ അതും അപ്ഡേറ്റ് ചെയ്യുവാൻ ഉബുണ്ടുവിൽ സാ‍ധിക്കും.

അപ്പോൽ ഉബുണ്ടുവിൽ ഒന്നിലധികം കേർണലുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ ഗ്രബ് ബൂട്ട്ലോഡർ മെനുവിൽ ഉബുണ്ടുവിന്റെ തന്നെ ഒന്നിലധികം വരികൾ കാണും. ഇത് പലപ്പോഴും ഒരു പുതിയ ഉപയോക്താവിനു അസൗകര്യം സൃഷ്ടിക്കുന്നതും, സംശയം ജനിപ്പിക്കുന്നതുമാണ്.

ഇങ്ങനെയുള്ള പഴയ കേർണലുകൾ നീക്കം ചെയ്യുന്നത് പലപ്പോഴും ഗ്രബ് മെനു വൃത്തിയായിരിക്കുന്നതിനു സഹായിക്കും. അതിനുപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണ് ഉബുണ്ടു റ്റ്വീക്ക്. ഉബുണ്ടു റ്റ്വീക്ക് http://ubuntu-tweak.com/ എന്ന വെബ്‌സൈറ്റിൽ ഇന്നു ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം.

ഒരിക്കൽ ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ അപ്ലിക്കേഷൻസിൽ പോയി ഉബുണ്ടു റ്റ്വീക്ക് തുറക്കുക. അപ്പോൾ ചിത്രത്തിൽ കാണുന്നതു പോലെ ഒരു വിൻഡോ തുറന്നു വരും.

കടപ്പാട്: www.ubuntu-tweak.org

ഇവിടെ നിന്ന് Package Cleaner എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് അതിൽ നിന്ന് Clean Kernels ക്ലിക്ക് ചെയ്യുക.  ശേഷം Unlock എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. അപ്പോൾ ചോദിക്കുന്ന ഉപയോക്താക്കളുടെ പാസ്‌വേഡ് നൽകുക. എല്ലാ കേർണലുകളും ഇപ്പോൾ തെരഞ്ഞെടുക്കാവുന്ന രീതിയിലായിട്ടുണ്ടാകും.

നിങ്ങൾ ഇപ്പോൾ ലോഗിൻ ചെയ്തിട്ടുള്ള കേർണൽ പതിപ്പ് ഇവിടെ കാണിക്കില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. കേർണലുകൾ തെരഞ്ഞെടുത്തു കഴിഞ്ഞാൽ Cleanup എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

കഴിഞ്ഞു.

പഴയ കേർണലുകളും അവയുടെ ഗ്രബ് ഫയലിലെ ഭാഗം നീക്കം ചെയ്തു.  അടുത്ത തവണ നിങ്ങൾ റീസ്റ്റാർട്ട് ചെയ്യുമ്പോൾ ഗ്രബ് മെനുവിൽ ഏറ്റവും പുതിയ കേർണൽ പതിപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.

Malayalam on android Mobiles
Wow… Finally i can read Malayalam on my samsung spica i5700 (android 2.1 OS). You can also enable Malayalam (most probably all non latin languages) by installing Opera Mini Beta 5 for android. Opera Mini Beta 5 is avaiable in android market.

Once downloaded do the following tweak to enable Malayalam

1. Open Opera Mini Beta 5 browser

2. Type “config:” (without quotes and don’t forget to type colon at the end of the command) on address bar and press OK

3. Change entry for ‘Use bitmap fonts for complex scripts’ to ‘Yes’.

That’s it. Now you can read all unicode Malayalam websites(except atomic chillu characters)  from your mobile phone.

Try and enjoy Malayalam Wikipedia by visiting this: http://ml.m.wikipedia.org/

മലയാളം വിക്കി പഠനശിബിരം നാളെ ബാംഗ്ലൂരിൽ
മലയാളം  വിക്കി സംരംഭങ്ങളിൽ പ്രവർത്തിക്കാനും മലയാളം  വിക്കിസംരംഭങ്ങളെക്കുറിച്ചറിയാനും താല്പര്യമുള്ള ബാംഗ്ലൂർ മലയാളികൾക്കായി 2010 ജൂൺ 6-നു് വൈകുന്നേരം 4 മുതൽ 6.30 വരെ മലയാളംവിക്കി പഠനശിബിരം നടത്തുന്നു. ഡൊമലൂരിലുള്ള “The  Centre for Internet and Society-യിൽ വെച്ചാണു് പരിപാടി നടക്കുന്നത്

പരിപാടിയുടെ വിശദാംശങ്ങൾ

പരിപാടി: മലയാളം വിക്കി പഠനശിബിരം

തീയതി: 2010 ജൂൺ 6, ഞായറാഴ്ച

സമയം: വൈകുന്നേരം 4.00 മണി മുതൽ 6:30 വരെ

ആർക്കൊക്കെ പങ്കെടുക്കാം? മലയാളം വിക്കിസംരംഭങ്ങളിൽ  താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.

കാര്യപരിപാടികൾ

വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപ്പെടുത്തൽ

മലയാളം വിക്കിയുടെ സഹോദര സം‌രംഭങ്ങളെ  പരിചയപ്പെടുത്തൽ

വിക്കിയിൽ ലേഖനം  കണ്ടെത്തുന്ന വിധം പരിചയപ്പെടുത്തൽ

വിക്കിതാളുകളുടെ രൂപരേഖ  പരിചയപ്പെടുത്തൽ

വിക്കി എഡിറ്റിങ്ങ്  പരിചയപ്പെടുത്തൽ, വിക്കിയിലെ ലേഖനംമെഴുത്തു്, മലയാളം ടൈപ്പിങ്ങ്, മുതലായവ

പുതുമുഖങ്ങളെ മലയാളം  വിക്കിസംരംഭങ്ങളിലേക്ക് സ്വാഗതം ചെയ്യൽ

തുടങ്ങി  മലയാളം വിക്കികളെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യും. മലയാളം വിക്കിസംരംഭങ്ങളെ  സം‌ബന്ധിച്ചുള്ള ചോദ്യങ്ങൾക്കു് മറുപടി തരാൻ മലയാളം വിക്കി പ്രവർത്തകർ ശ്രമിക്കും.

പരിപാടി നടക്കുന്ന സ്ഥലം: The Centre for Internet and Society

No. 194, 2nd ‘C’  Cross, Domlur 2nd Stage, Opposite Domlur Club

Bangalore , Karnataka, India. PIN-560 071

എത്തിച്ചേരാൻ

എം.ജി  റോഡ് ഭാഗത്ത് നിന്നു് വരുമ്പോൾ, ഡൊമലൂർ വാട്ടർ ടാങ്ക് സിഗ്നലിനു മുൻപായി ഇടത്തോട്ട് തിരിഞ്ഞു്  ഡൊമലുർ ബി.ഡി.എ കോമ്പ്ലക്സിന്റെ മുൻപിൽ നിന്നും വലത്തോട്ട് തിരിയുക. മുന്നോട്ട്  പോയി, ഒരു ചെറിയ പാലം കഴിഞ്ഞതിനു്  ശേഷം ഇടത്തോട്ട് തിരിയുക. ഡൊമലൂർ ക്ലബ്ബിന്റെ മുൻപിൽ നിന്നും വലത്തോട്ട് തിരിഞ്ഞാൽ  വലതുഭാഗത്ത് കാണുന്ന വെള്ള ചായം പൂശിയ കെട്ടിടത്തിലാണു് The Centre for Internet and Society പ്രവർത്തിക്കുന്നതു് .

രജിസ്റ്ററേഷൻ:

രജിസ്റ്റർ  ചെയ്യാൻ mlwikimeetup@gmail.com എന്ന വിലാസത്തിലേക്കു് മെയിലയക്കുക

Samsung Spica i5700 review
Samsung Spica

Last week i bought Samsung Spica i5700 mobile from Bangalore. It is powered with Android 2.1 Operating System. Here is the some of the features of Spica.

OS : Android 2.1

Processor : 800Mhz

Screen : 65K colors , 3.2″ HVGA TFT LCD , capacitive touch

Expandable Memory : Yes , microSD , 2gb card provided, upto 32GB  supported

Camera : 3.2mp without flash.

GPS : Yes

Bluetooth : Yes , File transfer is possible with Android 2.1 version

WiFi : Yes

Divx Support : Yes

3.5 Audio jack : Yes

Other features : DNSe (Digital Natural Sound Engine), Accelerometer .

Browser 												 												 											 										 										 											Chrome-Lite

Weight 												 												 											 										 										 											120g

Dimension (HXWXD) 												 												 											 										 										 											115 x 57 x 12.9mm

at first look phone i am impressed with the phone. The features that are available with Android 2.1 is really awesome. Once you enable Net connect on this mobile a large number of free applications can be downloaded from android market. The following are some of the applications that you can use.

1. APNDroid – Enables/disables APNs to connect to internet on  Android OS. It is very much required app if you are using bandwidth limited net connections.

2. Twitaroid –  A twitter and identi.ca client applications for andriod platforms. A great app for twitter lovers.

Website revamped!
I have updated my website. The following are the changes

* Published the entire content of the blog under Creative  Commons Attribution-Noncommercial-Share Alike 2.5 India License.

* Updated the theme to Fusion theme by digitalnature

* Added Flickr Album to the sidebar

* Added recent tweets to the sidebar

* Added Retweet, Facebook share, Addthis buttons to the post. By using this the visitors can share the blog posts to any social media websites/tools like twiter,facebook, delicious, digg etc..

* Updated to the latest version of wordpress (wordpress 2.9.2)

Awaiting your comments and feedback on this renovate edition of my personal website.

മലയാളം വിക്കിപ്രവർത്തകരുടെ സംഗമം
വിക്കിമീഡിയ  ഫൗണ്ടേഷന്റെ വിവിധ  മലയാളം  വിക്കികളിൽ പ്രവർത്തിക്കുന്ന  വിക്കിപ്രവർത്തകരുടെ സംഗമം 2010   ഏപ്രിൽ 17 ശനിയാഴ്ച  ഉച്ച കഴിഞ്ഞു് 2  മണി മുതൽ 5 മണി  വരെ  എറണാകുളം   ജില്ലയിൽ കളമശ്ശേരിയിലുള്ള  രാജഗിരി കോളേജ്  ഓഫ് സോഷ്യൽ സയൻസിൽ വെച്ചു്   സംഘടിപ്പിക്കുന്നു.  സ്പേസ്,  രാജഗിരി കോളേജ് ഓഫ് സോഷ്യൽ  സയൻസ്, ഐടി@സ്കൂൾ, മലയാളം  വിക്കിപദ്ധതികളുടെ  പ്രവർത്തനത്തിൽ തല്പരരായ  വിവിധ സന്നദ്ധസംഘടനകൾ  തുടങ്ങിയവയുടെ  സഹകരണത്തോടെയാണ്‌ ഈ പ്രാവശ്യത്തെ  മലയാളം വിക്കിസംഗമം സംഘടിപ്പിക്കുന്നത്.

സജീവമലയാളം  വിക്കിപ്രവർത്തകർക്കു  പുറമേ പൊതുജനപങ്കാളിത്തം  കൂടിയുണ്ടെന്നതാണ് ഈ  പ്രാവശ്യത്തെ  വിക്കിസംഗമത്തിന്റെ പ്രത്യേകത.  മലയാളം വിക്കിപ്രവർത്തകർ   സംഘടിപ്പിക്കുന്ന മൂന്നാമത്തെ  വിക്കി സംഗമം ആണു് ഇതു്.

മലയാളം വിക്കിപദ്ധികളെക്കുറിച്ചുള്ള   അവബോധം  മലയാളികൾക്കിടയിലുണ്ടാക്കുക  എന്നതാണു് മലയാളം  വിക്കിപ്രവർത്തകരുടെ  സംഗമം കൊണ്ടുള്ള പ്രധാന ഉദ്ദേശം.  അതിനൊപ്പം തന്നെ  നിരവധി വർഷങ്ങളായി  ലോകത്തിന്റെ വിവിധ കോണുകളിലിരുന്നു്  മലയാളം  വിക്കിപദ്ധികളിൽ പ്രവർത്തിക്കുന്ന   മലയാളം വിക്കിപ്രവർത്തകർ  തമ്മിൽ  നേരിട്ടു് കാണുകയും  അവരുടെ അനുഭവങ്ങൾ പങ്കു് വെക്കുകയും  ചെയ്യുക എന്ന  ഉദ്ദേശവും ഉണ്ടു്.

മലയാളം വിക്കി പ്രവർത്തകർ  പൊതു ജനങ്ങളുമായി നേരിട്ടു്  ഇടപഴുകുന്ന വിവിധ  പരിപാടികൾ  ഉച്ച കഴിഞ്ഞ് 2:00 മണി മുതലാണു്.  പ്രസ്തുത പരിപാടിയുടെ  വിശദാംശങ്ങൾ  താഴെ.

പരിപാടി: മലയാളം വിക്കിപ്രവർത്തക സംഗമം

സമയം: ഉച്ച കഴിഞ്ഞു് 2.00 മണി  മുതൽ 5:30 വരെ

ആർക്കൊക്കെ പങ്കെടുക്കാം? മലയാളം വിക്കിസംരംഭങ്ങളിൽ  താല്പര്യമുള്ള  ആർക്കും പങ്കെടുക്കാം.

എന്തൊക്കെയാണു്  കാര്യപരിപാടികൾ: മലയാളം വിക്കിപീഡിയയിലെ   തിരഞ്ഞെടുത്ത 500 ലേഖനങ്ങൽ ഉൾക്കൊള്ളുന്ന  സി.ഡി.യുടെ പ്രകാശനം,  മലയാളം   വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തൽ,  എങ്ങനെയാണു് വിക്കി സംരംഭങ്ങളുടെ   പ്രവർത്തനങ്ങളിൽ പങ്കെടുക്കുക,  മലയാളം വിക്കികളിൽ എങ്ങനെ  മലയാളത്തിൽ  ടൈപ്പ് ചെയ്യാം,  തുടങ്ങി മലയാളം വിക്കികളെകുറിച്ചു്  പുതുമുഖങ്ങൾക്ക്  താല്പര്യമുള്ള  അനുബന്ധ വിഷയങ്ങളുടെ അവതരണം,   മലയാളത്തിലുള്ള വിവര സംഭരണ   സംരംഭങ്ങളുടെ പ്രസക്തിയെ  കുറിച്ചുള്ള സെമിനാർ, പത്രസമ്മേളനം.

സ്ഥലം:  രാജഗിരി കോളേജ്  ഓഫ് സോഷ്യൽ  സയൻസ്, കളമശ്ശേരി

എത്തിച്ചേരാനുള്ള  വഴി: എറണാകുളത്തു നിന്നും  ആലുവയിലേക്ക് വരുന്ന  വഴി എന്‍.എച്ച്-47  ൽ എച്ച്.എം.ടി ജംങ്ഷന്‍ കഴിഞ്ഞതിനു  ശേഷം  ഇടതുവശത്തായിട്ടാണ്  രാജഗിരി കോളേജ്.

രജിസ്റ്ററേഷൻ:  പരിപാടിക്ക് രജിസ്റ്റർ ചെയ്യാൻ mlwikimeetup@gmail.com  എന്ന വിലാസത്തിലേക്കു്   ഇമെയിൽ  അയക്കുകയോ താഴെ കാണുന്ന മൊബൈൽ  നമ്പറുകളിൽ വിളിക്കുകയോ ചെയ്തു്   പങ്കെടുക്കാനുള്ള താങ്കളുടെ  താല്പര്യം അറിയിക്കുക.

ഇമെയിൽ  വിലാസം:  mlwikimeetup@gmail.com

മൊബൈൽ നമ്പറുകൾ:

സുഗീഷ്  സുബ്രഹ്മണ്യം:  9544447074

രാജേഷ് ഒടയഞ്ചാൽ: 9947810020

അനൂപ്  പി.: (0) 9986028410

രമേശ് എൻ.ജി.: (0) 9986509050

മലയാളഭാഷയെ  സ്നേഹിക്കുകയും  വിജ്ഞാനത്തിന്റെ  വികേന്ദ്രീകരണത്തെ പ്രോത്സാഹിപ്പിക്കുകയും  ചെയ്യുന്ന  എല്ലാവരുടേയും  സഹകരണം ഞങ്ങൾ പ്രതീക്ഷിക്കുന്നു.

മലയാളം വിക്കിപ്രവർത്തകർ

2010 ഏപ്രിൽ 07

മലയാളം വിക്കിപ്രവർത്തകരുടെ സംഗമം
മലയാളം  വിക്കിപ്രവർത്തകരുടെ സംഗമം (http://ml.wikipedia.org/wiki/Meetup-2010_April)

വിക്കിമീഡിയ  ഫൗണ്ടേഷന്റെ വിവിധ മലയാളം വിക്കികളിൽ പ്രവർത്തിക്കുന്ന  വിക്കിപ്രവർത്തകരുടെ സംഗമം 2010  ഏപ്രിൽ 17-നു് എറണാകുളം ജില്ലയിൽ കളമശ്ശേരിയിലുള്ള രാജഗിരി കോളേജ് ഓഫ്  സോഷ്യൽ സയൻസിൽ വെച്ചു്  സംഘടിപ്പിക്കുന്നു (http://ml.wikipedia.org/wiki/Meetup-2010_April).  സ്പേസ്, രാജഗിരി  കോളേജ് ഓഫ് സോഷ്യൽ സയൻസ്,  മലയാളം വിക്കിപദ്ധതികളുടെ പ്രവർത്തനത്തിൽ തല്പരരായ വിവിധ സന്നദ്ധസംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ്‌ ഈ പ്രാവശ്യത്തെ മലയാളം  വിക്കിസംഗമം സംഘടിപ്പിക്കുന്നത്. മുൻ കാലങ്ങളിൽ നടന്ന മലയാളം വിക്കിസംഗമങ്ങളിൽ നിന്നു് വ്യത്യസ്തമായി സജീവമലയാളം  വിക്കിപ്രവർത്തകർക്കു പുറമേ, പൊതുജനപങ്കാളിത്തം  കൂടിയുണ്ടെന്നതാണ് ഈ പ്രാവശ്യത്തെ വിക്കിസംഗമത്തിന്റെ പ്രത്യേകത. മലയാളം  വിക്കിപ്രവർത്തകർ സംഘടിപ്പിക്കുന്ന മൂന്നാമത്തെ വിക്കി സംഗമം ആണു് ഇതു്.

മലയാളം  വിക്കിപദ്ധികളെക്കുറിച്ചുള്ള അവബോധം കേരളത്തിലെ മലയാളികൾക്കിടയിലുണ്ടാക്കുക  എന്നതാണു് മലയാളം വിക്കിപ്രവർത്തകരുടെ സംഗമം കൊണ്ടുള്ള പ്രധാന ഉദ്ദേശം.  അതിനൊപ്പം തന്നെ നിരവധി വർഷങ്ങളായി ലോകത്തിന്റെ വിവിധ കോണുകളിലിരുന്നു്  മലയാളം വിക്കിപദ്ധികളിൽ പ്രവർത്തിക്കുന്ന  വിക്കിപ്രവർത്തകർ തമ്മിൽ  നേരിട്ടു് കാണുകയും അവരുടെ അനുഭവങ്ങൾ പങ്കു് വെക്കുകയും ചെയ്യുക എന്ന  ഉദ്ദേശവും ഉണ്ടു്.

മലയാളം വിക്കിപദ്ധതികളുടെ  ഇന്നോളമുള്ള ചരിത്രമെടുത്തു് പരിശോധിച്ചാൽ ഇതിന്റെ സജീവപ്രവർത്തകരിലെ  ഭൂരിപക്ഷവും പ്രവാസി മലയാളികളാണു് എന്നു് കാണാം. കേരളത്തിലുള്ള  മലയാളികൾക്കു് ഇന്റർനെറ്റുമായുള്ള പരിചയം കുറവായതു്, ഇത്തരം സംരഭങ്ങളെ  കുറിച്ചു് അറിവില്ലാത്തതു്, മലയാളം ടൈപ്പു് ചെയ്യാൻ അറിയാത്തതു്,  മലയാളത്തിലും വിക്കിപദ്ധതികൾ നിലവിലുണ്ടു് എന്നു് അറിയാത്തതു് മൂലം, മലയാള  ഭാഷയോടും സംസ്കാരത്തോടുമുള്ള താല്പര്യക്കുറവു്,  ഇങ്ങനെയുള്ള  ഏതെങ്കിലുമൊക്കെ കാരണങ്ങൾ കൊണ്ടാകാം കേരളത്തിലുള്ള മലയാളികൾ ഇതിൽ നിന്നു്  അകന്നു് നിൽക്കുന്നതു്. ഈ സ്ഥിതി മാറെണ്ടതുണ്ടു്. മലയാളത്തിലുള്ള  വിക്കിപദ്ധതികൾ ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തേണ്ടതും, ഏറ്റവും കൂടുതൽ  അതിലേക്കു് സംഭാവന ചെയ്യേണ്ടതും കേരളത്തിലുള്ള മലയാളികളാണു്. അതിലേക്കു്  പൊതു ജനങ്ങളെ ആകർഷിക്കുന്നതിന്റെ ഭാഗമായുള്ള വിവിധ പരിപാടികളുടെ നാന്നി  കുറിക്കുകയാണു് ഈ വിക്കിസംഗമം.

2010 ഏപ്രിൽ 17-നു് രാവിലെ 10  മുതൽ 1 മണി വരെ  മലയാളം വിക്കിപ്രവർത്തകരുടെ  കൂട്ടായ്മയും, ഉച്ച കഴിഞ്ഞ് 2 മണി മുതൽ 5 മണി വരെ പൊതു ജനങ്ങളും  വിക്കിപ്രവർത്തകരും തമ്മിലുള്ള വിവിധ പൊതുജന സമ്പർക്കപരിപാടികളും ആണു്  വിക്കിസംഗമത്തിന്റെ ഭാഗമായി ആലോചിക്കുന്നതു്. പരിപാടിയുടെ കൂടുതൽ  വിശദാംശങ്ങൾ ഏപ്രിൽ 10-ആം തീയതിയൊടെ എല്ലാവരേയും അറിയിക്കാം. പരിപാടിയിൽ  പങ്കെടുക്കുന്ന വിക്കിപ്രവർത്തകർ മലയാളം വിക്കിമീഡിയയിലെ വിക്കിസംഗമം താളിൽ  (http://ml.wikipedia.org/wiki/Meetup-2010_April)  നിർബന്ധമായും ഒപ്പു് വെച്ചിരിക്കണം. രാവിലത്തെ സമ്മേളനം  വിക്കിപ്രവർത്തകർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

വിക്കിമീഡിയ ഫൗണ്ടേഷൻ,  ഫൗണ്ടെഷന്റെ വിവിധ പദ്ധതികളെകുറിച്ചുള്ള അറിയിപ്പുകൾ തുടങ്ങിയവ താഴെ.

വിക്കിമീഡിയ  ഫൗണ്ടേഷൻ

വിക്കി സോഫ്റ്റ്‌വെയർ അടിസ്ഥാനമാക്കിയ വിവിധ ഓണ്‍ലൈൻ പദ്ധതികൾ നടത്തികൊണ്ട് പോകുന്ന ഒരു സ്ഥാപനമാണു് വിക്കിമീഡിയ ഫൗണ്ടെഷൻ. വിവിധ പദ്ധതികൾ വഴി സ്വതന്ത്ര-ഉള്ളടക്കം വികസിപ്പിക്കുകയും പരിപാലിക്കുകയും,  അവയുടെ ഉള്ളടക്കം സൗജന്യമായി പൊതുജന സേവനാര്‍ത്ഥം  നര്‍കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രഖ്യാപിത ലക്ഷ്യം.

വിക്കിപീഡിയ, വിക്ഷണറി, വിക്കിക്വോട്ട്, വിക്കിബുക്സ് (വിക്കിജൂനിയര്‍ അടക്കം),  വിക്കിസോഴ്സ്, വിക്കിമീഡിയ കൊമണ്‍സ്, വിക്കിസ്പീഷീസ്, വിക്കിന്യൂസ്, വിക്കിവേര്‍സിറ്റി, വിക്കിമീഡിയ ഇന്‍‌കുബേറ്റര്‍, മെറ്റാ-വിക്കി തുടങ്ങിയവയൊക്കെയാണു് വിവിധ വിക്കിപദ്ധതികൾ.

ഈ പദ്ധതികൾ എല്ലാം തന്നെ 250-ല്‍പ്പരം ലോകഭാഷകളിൽ ലഭ്യമാണു്. വ്യത്യസ്ത ഭാഷക്കാരും  ദേശക്കാരുമടങ്ങുന്ന സേവന സന്നദ്ധരായ ഉപയോക്താക്കളാണു് ഈ വിക്കി പദ്ധതികളെ മുന്നോട്ടു് നയിക്കുന്നത്. വിവിധദേശക്കാരും ഭാഷക്കാരും അവരവർ പ്രാവീണ്യം നേടിയിട്ടുള്ള ഭാഷകളിൽ അവരുടെതായ സംഭാവനകൾ നല്‍കുന്നതോടൊപ്പം; ഇതര സംരംഭങ്ങളിൽ തങ്ങള്‍ക്കാവുന്ന വിധത്തിൽ സഹായം നല്‍കാറുണ്ട്.

വിക്കിമീഡിയ ഫൗണ്ടേഷന്റെ  മലയാളത്തിലുള്ള വിവിധ മുന്നോട്ടു് കൊണ്ടുപോകുന്ന ഒരു മലയാളി വിക്കി സമൂഹം നിലകൊള്ളുന്നുണ്ടു്. ഇതിൽ ബഹുഭൂരിപക്ഷം ആളുകളും പരസ്പരം കാണുകയോ അറിയുകയോ  ചെയ്യാത്തവരാണ്. സമൂഹ്യനന്മ മാത്രം  കാംക്ഷിച്ചു് മലയാളി  വിക്കിസമൂഹം ഇന്റർനെറ്റിൽ മലയാളത്തിനു് അതിന്റെതായ സ്ഥാനം നേടിക്കുടുക്കുന്നതിൽ പ്രവര്‍ത്തനനിരതരായിരിക്കുന്നു.

വിക്കിപീഡിയ പോലുള്ള  സംരംഭങ്ങളുടെ പ്രസക്തി

അനേകം  എഴുത്തുകാരുടേയും വായനക്കാരുടേയും സഹകരണത്തോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന സ്വതന്ത്രവും  സൗജന്യവുമായ ഓൺലൈൻ സർവ്വവിജ്ഞാനകോശം ആണ്‌ വിക്കിപീഡിയ. അനേകം എഴുത്തുകാരുടെ അറിവും  പ്രയത്നവും വിക്കിപീഡിയയിലെ ഓരോ ലേഖനത്തിനു പിന്നിലുണ്ട്. ഏറ്റവും വലിയ  വിക്കിപീഡിയ ഇംഗ്ലീഷിലാണ് ( http://en.wikipedia.org/).  ഇംഗ്ലീഷ് വിക്കിപീഡിയയില്‍ നിലവില്‍ 32 ലക്ഷത്തില്‍പ്പരം ലേഖനങ്ങളുണ്ട്.  മലയാളം വിക്കിപീഡിയ (http://ml.wikipedia.org)  വികസിച്ചുവരുന്നതെയുള്ളൂ. നിലവിൽ 12,000 ത്തോളം ലേഖനങ്ങളാണു് മലയാളം  വിക്കിപീഡിയയിലുള്ളത്.

നമുക്കോരോരുത്തർക്കും ഇന്ന്  ലഭിച്ചിരിക്കുന്ന അല്ലെങ്കിൽ ലഭിച്ചു്  കൊണ്ടിരിക്കുന്ന അറിവുകൾ  പലരിൽനിന്നു്, പലസ്ഥലങ്ങളിൽ നിന്ന്, പലപ്പോഴായി പകർന്നു്  കിട്ടിയിട്ടുള്ളതാണ്. അത് മറ്റുള്ളവർക്കു് കൂടി പ്രയോജനമാകുന്ന രീതിയിൽ  പകർന്നു് നൽകാൻ, സൂക്ഷിച്ചുവയ്ക്കുവാന്‍ ഒരു സാമൂഹിക വ്യവസ്ഥിതിയിൽ  നമുക്കോരോരുത്തര്‍ക്കും കടമയുണ്ട്.

രേഖപ്പെടുത്താതു് മൂലം  നഷ്ടമായിപ്പോയ നിരവധി അറിവുകളുണ്ടു്. നമുക്കു് ലഭിച്ച അറിവുകൾ  വിക്കിപീഡിയയിൽ കൂടിയും മറ്റു് വിക്കി  സംരംഭങ്ങളിൽ കൂടിയും  ശേഖരിക്കുന്നതിലൂടെ നമ്മൾ നമ്മുടെ അനന്തര തലമുറയ്ക്കായി വലിയൊരു സേവനമാണു്  ചെയ്യുന്നതു്.

സൗജന്യമായി വിജ്ഞാനം പകർന്നു്  നല്‍കുന്നതിലൂടെ ലഭിക്കുന്ന ആത്മസംതൃപ്തിയാണു് വിക്കി പ്രവർത്തകർക്ക്  ഇത്തരം പൊതുസേവനത്തിലൂടെ ലഭിക്കുക. അതോടൊപ്പം അറിവു് പങ്കു്  വെക്കുന്നതിലൂടെ അതു് വർദ്ധിക്കുന്നു എന്ന പഴംചൊല്ലു് നിത്യജീവിതത്തിൽ  പ്രാവർത്തികമാകുന്നതും കാണാനാകും.

ഓർക്കുക, ഇതുപോലെ പല സുമനസ്സുകൾ  വിചാരിച്ചതിന്റെ ഫലമാണ് നാമിന്നു് ആർജ്ജിച്ചിരിക്കുന്ന അറിവുകളൊക്കെയും.

വിക്കിപീഡിയപോലുള്ള സംരഭങ്ങളിൽ ലേഖനം എഴുതുന്നതിലൂടെ നമ്മുടെ അറിവ്  വര്‍ദ്ധിക്കുകയും ആ അറിവ് വിക്കിപീഡിയ്ക്കു പുറത്തുള്ളവരേക്കാൾ ഏറ്റവും പുതുതായി ഇരിക്കുകയും ചെയൂന്ന പ്രതിഭാസമാണു് വിക്കിസംരംഭങ്ങളിൽ  പ്രവർത്തിക്കുന്നതിലൂടെ ലഭിക്കുന്ന  ഏറ്റവും വലിയ നേട്ടം എന്നു പരിചയസമ്പന്നരായ വിക്കിയന്മാർ എല്ലാം തന്നെ  സമ്മതിക്കുന്നുണ്ടു്. കാരണം  നാം സ്വന്തമായി ഒരു ലേഖനം എഴുതുമ്പോൾ അതിന്റെ ആധികാരികത ഉറപ്പാക്കാനായി അത് സ്വയം പഠിക്കും എന്നതു് തന്നെ.

വിവിധ മലയാളം വിക്കിസംരംഭങ്ങൾ

വിക്കിപീഡിയ (http://ml.wikipedia.org):

ഏറ്റവും പ്രധാനവും ഏറ്റവും  സജീവവും ആയിരിക്കുന്നതു്, സൗജന്യവും സ്വതന്ത്രവുമായ സർവ്വവിജ്ഞാനകോശമായ മലയാളം  വിക്കിപീഡിയയാണു്.. ഇതിനു് പുറമേ മലയാളം വിക്കിപീഡിയക്കു് താഴെ  പറയുന്ന സഹോദര സംരംഭങ്ങളുണ്ടു്.

വിക്കിഗ്രന്ഥശാല (http://ml.wikisource.org):

പ്രാചീനമായ അമൂല്യകൃതികൾ,  പകർപ്പവകാശകാലാവധി കഴിഞ്ഞു് പൊതുസഞ്ചയത്തിലെത്തിയ മലയാളകൃതികൾ തുടങ്ങിയവയൊക്കെ ശേഖരിക്കുന്ന  വിക്കിയാണു് വിക്കിഗ്രന്ഥശാല. അദ്ധ്യാത്മരാമായണം, കുമാരനാശാന്റെ കവിതകൾ,  ചങ്ങമ്പുഴയുടെ കവിതകൾ, സത്യവേദപുസ്തകം, ഖുർ‌ആൻ, കുഞ്ചൻനമ്പ്യാരുടെ കൃതികൾ, നാരായണീയം, കൃഷ്ണഗാഥ, ജ്ഞാനപ്പാന എന്നിങ്ങനെ ഒട്ടേറെ അമൂല്യ ഗ്രന്ഥങ്ങൾ മലയാളം വിക്കിഗ്രന്ഥശാലയിൽ ശേഖരിച്ചു്  വച്ചിരിക്കുന്നു. പകർപ്പവകാശപരിധിയിൽ  വരാത്ത അമൂല്യ ഗ്രന്ഥങ്ങൾ വിക്കിഗ്രന്ഥശാലയിലാക്കാൻ നിങ്ങൾക്കും  സഹായിക്കാം. മലയാളത്തിന്റെ ഓൺ‌ലൈൻ റെഫറൻ‌സ് ലൈബ്രറി ആയിക്കൊണ്ടിരിക്കുന്ന  വിക്കിയാണിതു്.

വിക്കിനിഘണ്ടു (http://ml.wiktionary.org):

നിര്‍വചനങ്ങൾ, ശബ്‌ദോത്‌പത്തികൾ, ഉച്ചാരണങ്ങൾ‍, മാതൃകാ ഉദ്ധരണികൾ, പര്യായങ്ങൾ‍, വിപരീത‍പദങ്ങൾ, തര്‍ജ്ജമകൾ എന്നിവയടങ്ങുന്ന ഒരു സ്വതന്ത്ര ബഹുഭാഷാ നിഘണ്ടു സൃഷ്ടിക്കുവാനുള്ള ഒരു  സഹകരണ പദ്ധതിയാണ് മലയാളം വിക്കിനിഘണ്ടു‌. മലയാളം വാക്കുകള്‍ക്ക്  തത്തുല്യമായ ഇതരമലയാള പദങ്ങളും അതേ പോലെ അന്യഭാഷാ പദങ്ങളുടെ മലയാളത്തിലുള്ള  അര്‍ത്ഥവും ചേര്‍ത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ ഈ  സംരംഭത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. നിലവിൽ ഏതാണ്ടു്  41,000-ത്തോളം പദങ്ങളുടെ നിര്‍വചനമാണു  വിക്കിനിഘണ്ടുവിലുള്ളത്. മലയാള വാക്കുകളുടേതിനു്  പുറമേ ഇംഗ്ലീഷ്, ജാപ്പനീസ്, കൊറിയന്‍, ഹിന്ദി, തമിഴ്, ചൈനീസ് എന്നീ ഭാഷകളിലെ വാക്കുകളും അവയുടെ മലയാളത്തിലുള്ള  നിര്‍വചനവും ഈ വിക്കിയിലുണ്ട്. കാലക്രമേണ ഇതു് ഓൺ‌ലൈൻ മലയാളത്തിന്റെ നട്ടെല്ലായി മാറും.  കൂടുതൽ സജീവ പ്രവർത്തകർ എത്തിയാൽ ഈ വർഷം തന്നെ ഈ വിക്കിയിൽ 1 ലക്ഷത്തിലധികം  വാക്കുകളുടെ മലയാളത്തിലുള്ള അർത്ഥവും വിശദീകരണവും ലഭ്യമാകും.

വിക്കിപാഠശാല (http://ml.wikibooks.org/):

പാഠപുസ്തകങ്ങൾ, മത്സരപ്പരീക്ഷാ സഹായികൾ, വിനോദയാത്രാ സഹായികൾ, പഠനസഹായികൾ എന്നിവ ചേർക്കുന്ന  വിക്കിയാണു വിക്കിപാഠശാല. ഈ പദ്ധതി വരും കാലങ്ങളിൽ മലയാളികൾക്കു് ഏറെ പ്രയോജനപ്പെടുത്താവുന്നതാണ്. ആവശ്യത്തിനു് പ്രവർത്തകരില്ലാത്തതു് മൂലം ഇഴഞ്ഞു്  നീങ്ങുന്ന ഒരു പദ്ധതി ആണിതു്.

വിക്കിചൊല്ലുകൾ  (http://ml.wikiquote.org):

പഴഞ്ചൊല്ലുകൾ, പ്രസിദ്ധരായ  വ്യക്തികളുടെ മൊഴികൾ, പ്രസിദ്ധമായ പുസ്തകങ്ങൾ/ പ്രസിദ്ധീകരണങ്ങൾ എന്നിവയിലുള്ള  ഉദ്ധരിണികൾ, എന്നിവ ശേഖരിക്കുന്ന വിക്കിയാണ് വിക്കിചൊല്ലുകൾ. നിലവിൽ ഈ വിക്കി സംരംഭത്തിൽ വലിയ  പ്രവര്‍ത്തനങ്ങളില്ല. വിജ്ഞാനം പങ്കു വെക്കുവാന്‍ തയ്യാറുള്ള ധാരാളം  പ്രവര്‍ത്തകർ വന്നാൽ മാത്രമേ ഈ സംരംഭം സജീവമാകൂ.

മലയാളം വിക്കിസംരംഭങ്ങളുടെ പ്രസക്തി

വിവരങ്ങൾ സ്വതന്ത്രമാക്കുക, അതു് എല്ലാവരുമായി പങ്കുവെക്കുക, എന്നതൊക്കെതാണ് വിക്കിപീഡിയ ഉൾപ്പെടുന്ന മീഡിയാവിക്കി സംരംഭങ്ങളുടെ പ്രവർത്തനലക്ഷ്യമെങ്കിൽ, അതോടൊപ്പം, ശുഷ്കമായിക്കൊണ്ടിരിക്കുന്ന നമ്മുടെ ഭാഷയുടെ ജീവൻ നിലനിർത്തുകയും, ഓൺ‌ലൈനിൽ മലയാളത്തിന്റെ  സാന്നിദ്ധ്യം സജീവമാക്കി നിർത്തുക എന്നതുകൂടിയാണ് മലയാളം വിക്കിമീഡിയ സംരംഭങ്ങളുടെ ലക്ഷ്യം.

നമ്മുടെ സ്കൂളുകളിലെ പഠനസമ്പ്രദായം വിദ്യാർത്ഥികേന്ദ്രീകൃതമാകുന്ന ഇക്കാലത്ത് പാഠപ്പുസ്തകത്തിനപ്പുറമുള്ള വിവരശേഖരണം പ്രധാനമാണല്ലോ. സ്കൂളുകളിൽ വീടുകളിലും ഇന്റർനെറ്റ് ഉപയോഗം വർദ്ധിച്ചുവരുന്നതിനാൽ കുട്ടികൾക്ക് മലയാളം വിക്കിപീഡിയ അടക്കമുള്ള വിവിധ മലയാളം  വിക്കിസംരംഭങ്ങൾ പ്രയോജനപ്പെടുത്താ‍നുള്ള അവസരമുണ്ട്. ചരിത്രം, ഭൂമിശാ‍സ്ത്രം, ജ്യോതിശാസ്ത്രം തുടങ്ങിയ മേഖലകളിൽ മലയാളം വിക്കിപീഡിയയിലുള്ള ലേഖനങ്ങൾ വിജ്ഞാനസമ്പുഷ്ടമാണു്.  പകർപ്പവകാശമുക്തമായ അമൂല്യ കൃതികൾ  മലയാളം വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണു്. വിവിധ ഭാഷകളിലുള്ള 41,000  വാക്കുകളുടെ അർത്ഥവും വിശദീകരണവുമാണു് മലയാളം വിക്കി നിഘണ്ടുവിലുള്ളതു്.  ഏതൊരു വൈജ്ഞാനിക വിഷയത്തെ കുറിച്ചും സ്വന്തമായി വിക്കിപുസ്തകങ്ങൾ രചിക്കാൻ  വിക്കിപാഠശാല അവസരം നൽകുന്നു. ഈ മലയാളം വിക്കിസംരംഭങ്ങളിൽ കൂടെ അറിവു്  നേടുക എന്നതിനൊപ്പം തന്നെ നിങ്ങൾക്കുള്ള അറിവു് മറ്റുള്ളവരുമായി  പങ്കുവെക്കാനുള്ള അവസരം കൂടി ലഭ്യമാണു്.

മലയാളം വിക്കിപീഡിയയുടെ ലഘു ചരിത്രം

2002 ഡിസംബർ 21-നു് അമേരിക്കൻ സർവ്വകലാശാലയിൽ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിയായ ശ്രീ. വിനോദ്  മേനോന്‍ എം. പി. യാണ് മലയാളം വിക്കിപീഡിയക്കു് (http://ml.wikipedia.org/) തുടക്കം ഇട്ടതു്. അദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ രണ്ട് വര്‍ഷത്തോളം  മലയാളം വിക്കിയെ സജീവമായി വിലനിര്‍ത്താൻ പ്രയത്നിച്ചതും.  മലയാളം വിക്കിപീഡിയയുടെ ആരംഭകാലത്തുണ്ടാണ്ടായിരുന്ന  അംഗങ്ങളെല്ലാം വിദേശമലയാളികളായിരുന്നു.

മലയാളം പോലുള്ള ഭാഷകള്‍ക്ക്  കമ്പ്യൂട്ടറിൽ എഴുതാനും വായിക്കാനുമുപയോഗിക്കുന്ന  ലിപിവ്യവസ്ഥകളിൽ ആദ്യമൊന്നും പൊതുവായ  മാനദണ്ഡമുണ്ടായിരുന്നില്ല. അതിനാൽ തന്നെ  ഇത്തരം ഭാഷയിൽ എഴുതുന്ന ലേഖനങ്ങൾ വായിക്കാ, പ്രസ്തുത ലേഖനമെഴുതിയ ആൾ ഉപയോഗിച്ച ഫോണ്ടും കമ്പ്യൂട്ടർ വ്യവസ്ഥയും തന്നെ ഉപയോഗിക്കണം എന്ന സ്ഥിതി ആയിരുന്നു. യൂണിക്കോഡ് എന്നറിയപ്പെടുന്ന കമ്പ്യൂട്ടർ ലിപിവ്യവസ്ഥ വന്നതോടുകൂടി മലയാളം കമ്പ്യൂട്ടറിനു വഴങ്ങുന്ന  ഒന്നായി. എല്ലാഭാഷയ്ക്കും തനതായ ലിപിസ്ഥാനങ്ങൽ നിശ്ചയിച്ചുകൊണ്ട് അന്താരാഷ്ട്രതലത്തില്‍ നിലവിൽ  വന്നിട്ടുള്ള സംവിധാനമാണ് യുണികോഡ്. മലയാളം യൂണിക്കോഡ് സാർവത്രികമായി  ഉപയോഗിക്കുവാൻ തുടങ്ങിയതോടെയാണ്‌ മലയാളം  വിക്കിപീഡിയ സജീവമായത്.

പക്ഷെ ഇത്രയും ബൃഹത്തായ ഒരു  പദ്ധതി ഒന്നോ രണ്ടോ പേർ ചേര്‍ന്ന് മുന്നോട്ട് കൊണ്ടു  പോകുന്നത് അസാദ്ധ്യമായതിനാല്‍ മലയാളം വിക്കിപീഡിയയുടെ തുടക്കം വളരെ  മന്ദഗതിയിലായിരുന്നു. 2002-ൽ തുടങ്ങിയിട്ടും 2004 വരെ മലയാളം വിക്കിയിൽ കാര്യമായ  പുരോഗതിയുണ്ടായില്ല.

മറ്റെല്ലാ വിക്കികളിലേയുംപോലെ  മലയാളം വിക്കിപീഡിയയിലും ഇക്കാലത്ത് ചെറിയ  ലേഖനങ്ങളായിരുന്നു അധികവും. അവ മൊത്തത്തിൽ നൂറെണ്ണം  പോലും തികഞ്ഞിരുന്നുമില്ല. 2004 ഡിസംബറിലാണ് മലയാളം വിക്കിയിൽ 100 ലേഖനങ്ങൾ തികയുന്നത്. 2005 മദ്ധ്യത്തോടെ പിന്നെയും പുതിയ അംഗങ്ങളെത്തി. മലയാളം വിക്കിപീഡിയയുടെ പൂമുഖത്താൾ അണിയിച്ചൊരുക്കപ്പെട്ടു. ലേഖനങ്ങൾ വിഷയാനുസൃതമായി ക്രമീകരിച്ചു തുടങ്ങി. 2005 സെപ്റ്റംബറിൽ മലയാളം  വിക്കിപീഡിയയ്ക്കു ആദ്യത്തെ കാര്യനിർവാഹകനെ (സിസോപ്പ്) ലഭിച്ചു. ഇതോടെ സാങ്കേതിക കാര്യങ്ങളിൽ മെറ്റാ വിക്കിയിലെ പ്രവര്‍ത്തകരെ ആശ്രയിക്കാതെ മലയാളം  വിക്കിപീഡിയക്കു നിലനില്‍ക്കാം എന്ന സ്ഥിതിയായി.

പക്ഷെ, മലയാളികള്‍ക്ക് മലയാളം ടൈപ്പിങ്ങിലുള്ള അജ്ഞത മൂലം മലയാളം  വിക്കിപീഡിയയുടെ വളര്‍ച്ച ഇഴഞ്ഞിഴഞ്ഞ് നീങ്ങുകയായിരുന്നു. 2006ലാണ് ഇതിനു് മാറ്റം  കണ്ടുതുടങ്ങിയത്. യൂണീക്കോഡ് മലയാളം ഉപയോഗിച്ച് ഗള്‍ഫ് നാടുകളിലും, അമേരിക്കൻ ഐക്യനാടുകളിലും, ഇന്ത്യയിലെ വിവിധ  സംസ്ഥാനങ്ങളിലുമുള്ള അനേകം മലയാളികൾ മലയാളത്തിൽ ബ്ലോഗു് ചെയ്യുവാൻ തുടങ്ങി. ബ്ലോഗിങ്ങിലൂടെ മലയാളം ടൈപ്പിങ്ങ് അനായസം  പഠിച്ചെടുത്ത ഇവരിൽ പലരുടേയും ശ്രദ്ധ കാല‍ക്രമേണ വിജ്ഞാനസംഭരണ സംരംഭമായ മലയാളം വിക്കിപീഡിയയിലേക്ക് തിരിഞ്ഞു.

അങ്ങനെ കുറച്ച് സജീവ  പ്രവര്‍ത്തകർ വിക്കിപീഡിയയിലെത്തിയതോടെ  ലേഖനങ്ങളുടെ എണ്ണവും ഉള്ളടക്കത്തിന്റെ വൈവിധ്യവും മെച്ചപ്പെട്ടു. 2006 ഏപ്രിൽ 10ന് മലയാളം വിക്കിപീഡിയയില്‍ 500-മത്തെ ലേഖനം പിറന്നു. ലേഖനങ്ങളുടെ  എണ്ണം അതേവര്‍ഷം സെപ്റ്റംബറില്‍ 1000-വും, 2007 ഡിസംബര്‍ 12-നു് 5000 വും, 2009 ജൂൺ 1-നു്  10,000-വും കടന്നു. മലയാളം  വിക്കിപീഡിയയിൽ നിലവിൽ  12,000 ത്തില്‍പ്പരം ലേഖനങ്ങളുണ്ടു്.

ക്രീസിലെ ദൈവം
ക്രിക്കറ്റ് ആണെന്റെ മതം

സച്ചിൻ ആണെന്റെ ദൈവം – ക്രിക്കറ്റ് ആരാധകർ

സച്ചിൻ, ആ  റെക്കോർഡും കൂടി നീ സ്വന്തമാക്കിയിരിക്കുന്നു. ക്രിക്കറ്റ് എന്ന മഹാവൃക്ഷത്തിന്റെ ചില്ലകൾ ഓരോന്നായി കീഴടക്കുമ്പോളൊക്കെ ഞങ്ങൾ ആഘോഷിക്കുമായിരുന്നു, ആനന്ദനൃത്തം ചെയ്യുമായിരുന്നു. ഓരോ വിമർശനങ്ങൾ നേരിട്ടപ്പോഴും അവയോടൊക്കെ ബാറ്റ് കൊണ്ടായിരുന്നു നീ മറുപടി പറഞ്ഞിരുന്നത്. ഭൂമിയിൽ ഇന്നൊരു ദൈവം ജീവിച്ചിരിപ്പുണ്ടെങ്കിൽ അതു താങ്കൾ തന്നെയായിരിക്കും. ആയിരത്തി തൊള്ളായിരത്തി എമ്പത്തിയൊൺപതിൽ പാക്കിസ്ഥാനെതിരെ കറാച്ചിയിൽ ബാറ്റേന്തിയപ്പോൾ അന്നാരുമോർത്തു കാണില്ല ഇതൊരു ഇതിഹാസത്തിന്റെ ആരംഭമായിരിക്കുമെന്ന്. അന്ന് വഖാർ യൂനിസിനു മുന്നിൽ 15 റൺസിനു നീ കീഴടങ്ങിയപ്പോൾ തുടങ്ങിയ റൺസിനോടുള്ള തീരാത്ത ദാഹം നീ ഇന്നും കാത്തു സൂക്ഷിക്കുന്നു.  കാവ്യാത്മമായ നിന്റെ ഷോട്ടുകളിൽ കൂടിയാണ് ക്രിക്കറ്റിന്റെ  സാങ്കേതികത സാധാരണക്കാരൻ മനസിലാക്കിയത്. ക്രീസിൽ നിന്നുള്ള നിന്റെ ഷോട്ടുകളോരോന്നും നിന്റെ പിൻ‌ഗാമികൾക്ക് മഹത്തായ പാഠങ്ങളായിരുന്നു. ആ ബാറ്റിന്റെ ചോദനയുൾക്കൊണ്ടാണു് ഞങ്ങളിൽ പലരും ക്രിക്കറ്റിനെ ഇഷ്ടപ്പെടാൻ തുടങ്ങിയത്.

സച്ചിൻ, നീ തന്നെയാണ് ക്രീസിലെ ദൈവം. ഇനി മറ്റൊരാൾ വന്നു നീ സൃഷ്ടിച്ചതും തകർത്തതുമായ റെക്കോർഡുകൾ ഓരോന്നു പിഴുതെറിഞ്ഞാലും സാങ്കേതികതയും, കാവ്യാത്മകതയും സമ്മേളിക്കുന്ന നിന്റെ ബാറ്റിൽ നിന്നു പിറക്കുന്ന റൺസുകളോടും റെക്കോർഡുകളോടും ഒപ്പമെത്താൻ അവക്കൊരിക്കലും ആവില്ല.

കളി ജയിപ്പിക്കാനുള്ള കഴിവില്ല, റെക്കോർഡുകൾക്കു വേണ്ടി കളിക്കുന്നു, സ്വാർത്ഥനാണ്, ദുർബലമായ ടീമുകൾക്കെതിരെ മാത്രം നന്നായി കളിക്കുന്നു, സമ്മർദ്ദങ്ങൾക്കിടയിൽ കളിക്കാനാവുന്നില്ല തുടങ്ങിയ നിനക്കെതിരെയുള്ള വിമർശനങ്ങൾക്കൊക്കെ നീ ഇന്നു മറുപടി പറഞ്ഞിരിക്കുന്നു. അതും വെറും 147 പന്തുകളിൽ നിന്ന്. നീ നേടിയ സെഞ്ച്വെറികളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും പറയാൻ ഞങ്ങൾക്ക് ഒരു പാടു അക്ഷരങ്ങൾ നീക്കി വെക്കേണ്ടി വരും.

<object classid="clsid:d27cdb6e-ae6d-11cf-96b8-444553540000" width="560" height="340" codebase="http://download.macromedia.com/pub/shockwave/cabs/flash/swflash.cab#version=6,0,40,0"><param name="allowFullScreen" value="true" /><param name="allowscriptaccess" value="always" /><param name="src" value="http://www.youtube.com/v/k7ztQ3veT_k&hl=en_US&fs=1&" /><param name="allowfullscreen" value="true" /><embed type="application/x-shockwave-flash" width="560" height="340" src="http://www.youtube.com/v/k7ztQ3veT_k&hl=en_US&fs=1&" allowscriptaccess="always" allowfullscreen="true"></embed></object>

സച്ചിൻ,  ഏകദിനത്തിലെ ആദ്യത്തെ ഇരട്ട ശതകം എന്ന റെക്കോർഡ് നിന്റെ പേരിലായിരിക്കുന്നു. ഇനി ഒരാഗ്രഹം കൂടി ഞങ്ങൾക്കുണ്ട്. 2004-ൽ ആന്റിഗ്വയിൽ ഇംഗ്ലണ്ടിനെതിരെ ബ്രയൻ ലാറ നേടിയ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ സ്കോറായ 400* നീ മറികടക്കുക എന്നത്.

സച്ചിൻ, ഞങ്ങളഭിമാനിക്കുന്നു നിന്റെ കാലത്ത് ജീവിക്കാൻ കഴിഞ്ഞതോർത്ത്…

സച്ചിൻ, നീ തന്നെയാണു ദൈവം…