Archive for category വിന്‍ഡോസ് എക്സ്.പി
പഴയ ഉബുണ്ടു കേർണലുകൾ നീക്കം ചെയ്യാൻ
Posted by Anoop in ഉബുണ്ടു, ഗ്രബ്ബ്, മലയാളം, വിന്‍ഡോസ് എക്സ്.പി, സാങ്കേതികം on July 9, 2010
ഇപ്പോൾ മിക്ക കമ്പ്യൂട്ടർ ഉപയോക്താക്കളും അവരുടെ കമ്പ്യൂട്ടറിലോ, ലാപ്പ്ടോപ്പിലോ ഒന്നിലധികം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ പ്രതിഷ്ഠാപനം (Install) ചെയ്തവരാണ്. ഇതിൽ മിക്കവരും ഉപയോഗിക്കുന്നത് മൈക്രോസോഫ്റ്റിന്റെ വിൻഡോസും, ഗ്നു/ലിനക്സിന്റെ ഏതെങ്കിലുമൊരു പതിപ്പുമായിരിക്കും . ഗ്നു/ലിനക്സിൽ തന്നെ ഏറ്റവുമധികം പ്രചാരത്തിലുള്ള ഉബുണ്ടുവായിരിക്കും മിക്കവരും തങ്ങളുടെ കമ്പ്യൂട്ടറിൽ പ്രതിഷ്ഠാപനം ചെയ്തിട്ടുണ്ടാകുക.
ഇങ്ങനെ ഒന്നിലധികം ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്തിട്ടുള്ളവർക്ക് അവരുടെ കമ്പ്യൂട്ടർ തുറക്കുമ്പോൾ ഒരു കറുത്ത സ്ക്രീൻ കാണാം. ഗ്രബ്2 എന്നറിയപ്പെടുന്ന ഈ ബൂട്ട് ലോഡർ വഴി ആവശ്യമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് ഉപയോക്താവിന് പോകാൻ സാധിക്കും.
ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഒരു പ്രധാന പ്രത്യേകത അതിൽ ഇന്റർനെറ്റു വഴി സോഫ്റ്റ്വെയർ അപ്‌ഡേറ്റ് സാദ്ധ്യമാകും എന്നതാണ്. ഗ്നു/ലിനക്സ് കേർണലിന്റെ പുതിയ പതിപ്പുകൾ വരുമ്പോൾ അതും അപ്ഡേറ്റ് ചെയ്യുവാൻ ഉബുണ്ടുവിൽ സാധിക്കും.
അപ്പോൽ ഉബുണ്ടുവിൽ ഒന്നിലധികം കേർണലുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ ഗ്രബ് ബൂട്ട്ലോഡർ മെനുവിൽ ഉബുണ്ടുവിന്റെ തന്നെ ഒന്നിലധികം വരികൾ കാണും. ഇത് പലപ്പോഴും ഒരു പുതിയ ഉപയോക്താവിനു അസൗകര്യം സൃഷ്ടിക്കുന്നതും, സംശയം ജനിപ്പിക്കുന്നതുമാണ്.

ഇങ്ങനെയുള്ള പഴയ കേർണലുകൾ നീക്കം ചെയ്യുന്നത് പലപ്പോഴും ഗ്രബ് മെനു വൃത്തിയായിരിക്കുന്നതിനു സഹായിക്കും. അതിനുപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണ് ഉബുണ്ടു റ്റ്വീക്ക്. ഉബുണ്ടു റ്റ്വീക്ക് http://ubuntu-tweak.com/ എന്ന വെബ്‌സൈറ്റിൽ ഇന്നു ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം.
ഒരിക്കൽ ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ അപ്ലിക്കേഷൻസിൽ പോയി ഉബുണ്ടു റ്റ്വീക്ക് തുറക്കുക. അപ്പോൾ ചിത്രത്തിൽ കാണുന്നതു പോലെ ഒരു വിൻഡോ തുറന്നു വരും.

- കടപ്പാട്: www.ubuntu-tweak.org
ഇവിടെ നിന്ന് Package Cleaner എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് അതിൽ നിന്ന് Clean Kernels ക്ലിക്ക് ചെയ്യുക. ശേഷം Unlock എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. അപ്പോൾ ചോദിക്കുന്ന ഉപയോക്താക്കളുടെ പാസ്‌വേഡ് നൽകുക. എല്ലാ കേർണലുകളും ഇപ്പോൾ തെരഞ്ഞെടുക്കാവുന്ന രീതിയിലായിട്ടുണ്ടാകും.
നിങ്ങൾ ഇപ്പോൾ ലോഗിൻ ചെയ്തിട്ടുള്ള കേർണൽ പതിപ്പ് ഇവിടെ കാണിക്കില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. കേർണലുകൾ തെരഞ്ഞെടുത്തു കഴിഞ്ഞാൽ Cleanup എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
കഴിഞ്ഞു.
പഴയ കേർണലുകളും അവയുടെ ഗ്രബ് ഫയലിലെ ഭാഗം നീക്കം ചെയ്തു. അടുത്ത തവണ നിങ്ങൾ റീസ്റ്റാർട്ട് ചെയ്യുമ്പോൾ ഗ്രബ് മെനുവിൽ ഏറ്റവും പുതിയ കേർണൽ പതിപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
ഉബുണ്ടു 7.10 വിന്‍ഡോസില്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ റണ്‍ ചെയ്യിക്കാം
Posted by Anoop in Ubuntu 7.10, Windows XP, ഉബുണ്ടു 7.10, വിന്‍ഡോസ് എക്സ്.പി on April 10, 2008
ആമുഖം: ഞാന്‍ ഒരു ലിനക്സ് തല്പരനായിരുന്നു . എം.സി.എ പഠിക്കുന്ന കാലത്ത് ലിനക്സില്‍ മാത്രമായിരുന്നു കളി. റെഡ്‌ഹാറ്റ് 8,9,ഫെഡോറ 1,2,3 ഇവയിലെല്ലാം കളിച്ചിട്ടുണ്ട്. എക്സ്.എം.എം.എസില്‍ എം.പി3 ഫയലുകള്‍ പാടിക്കലും കമാന്റ് പ്രോംപ്റ്റ് വഴി എം.പി3 പാടിക്കലും.അങ്ങനെ ആകെ രസകരമായിരുന്നു അക്കാലം. പിന്നീട് ജോലി കിട്ടിയപ്പോള്‍ കമ്പനിയിലെ ഒ.എസ് വിന്‍ഡോസ് ആയതിനാലും എന്റെ ലാപ്‌ടോപ്പില്‍ വിന്‍ഡോസ് എക്സ്.പി ഒറിജിനല്‍ ഉള്ളതിനാലും ലിനക്സിനോടുള്ള താല്പര്യം കുറഞ്ഞു. പക്ഷേ ഉബുണ്ടുവിന്റെ പുതിയ വെര്‍ഷനുകള്‍ എന്നെ വീണ്ടും ലിനക്സിലേക്ക് ആകര്‍ഷിക്കുന്നു. ഞാനും ഒരു ഫോസ് ആകട്ടെ
3 വര്‍ഷത്തിനു ശേഷം എന്റെ ആദ്യത്തെ ലിനക്സ് പരീക്ഷണം ഉബുണ്ടു 7.10 വില്‍ തന്നെ ആകട്ടെ എന്നു കരുതി. അത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ISO Image ഡൌണ്‍ലോഡ് ചെയ്തു. ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സമയമില്ലാത്തതിനാല്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ റണ്‍ ചെയ്യിക്കാമോ എന്നു നോക്കി. ഇമേജ് സി.ഡിയില്‍ റൈറ്റ് ചെയ്ത് ലൈവ് സി.ഡി ആയി ഉപയോഗിക്കാം എന്നു ഗൂഗിള്‍ ചേട്ടന്‍ പറഞ്ഞു. സി.ഡി ബാഗ് നോക്കുമ്പോള്‍ ബ്ലാങ്ക് സി.ഡി കാലി. പക്ഷേ എനിക്കിന്നു തന്നെ ഉബുണ്ടുവിനെ എന്റെ കമ്പ്യൂട്ടറില്‍ റണ്‍ ചെയ്യിക്കണം എന്ന് വീണ്ടുമാഗ്രഹം. വീണ്ടും ഗൂഗിള്‍ ചേട്ടനെ വിളിച്ചു. സെര്‍ജിബ്രിന്‍,ലാറി പേജ് ചേട്ടന്മാരുടെ കാരുണ്യത്താല്‍ എനിക്കവനെ പിടികിട്ടി.
ഏകദേശം മുക്കാല്‍ ഭാഗവും കാലിയായി കിടക്കുന്ന എന്റെ ഡി:\ ഡ്രൈവില്‍ എന്റെ ഉബുണ്ടു ഇമേജിനെ ഞാന്‍ പ്രതിഷ്ഠിച്ചു. ഇനിയുള്ള സ്റ്റെപ്പുകള്‍ താഴെ പറയാം
1. ആദ്യം നിങ്ങളുടെ ഡയരക്ടറിയില്‍ എവിടെയെങ്കിലും QPU710 എന്ന പേരിലോ മറ്റേതെങ്കിലും പേരിലോ ഒരു ഡയരക്ടറി ഉണ്ടാക്കുക.
2. QPU710.exe എന്ന അപ്ലിക്കെഷന്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തതിനു ശേഷം അത് മുകളില്‍ സൃഷ്ടിച്ച ഡയരക്ടറിയില്‍ അണ്‍സിപ്പ് ചെയ്യുക.
3. ഉബുണ്ടു 7.10-വിന്റെ ഇമേജ് കയ്യില്‍ ഇല്ലെങ്കില്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യുക.(705 MB ആണ് ഇതിന്റെ സൈസ്. ഇതിന്റെ ലൈവ് സി.ഡി/ഇന്‍സ്റ്റാള്‍ സി.ഡി കയ്യില്‍ ഉണ്ടെങ്കില്‍ നീറോ പോലുള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഐ.എസ്.ഒ ഇമേജ് ഉണ്ടാക്കാം). ഈ ഇമേജ് മുകളിലത്തെ ഡയരക്ടറിയിലേക്ക് തന്നെ മാറ്റുക.
4. മുകളിലത്തെ ഡയരക്ടറിയില്‍ പോയി QPU710.bat എന്ന ഫയല്‍ ഡബിള്‍ക്ലിക്ക് ചെയ്യുക .
ചിത്രത്തില്‍ കാണുന്നതു പോലെയുള്ള ഒരു വിന്‍ഡോ തുറന്നു വരും. ഏതെങ്കിലും ഒരു കീ അമര്‍ത്തുക.
5.
അടുത്തു വരുന്ന വിന്‍ഡോവില്‍ F6 അമര്‍ത്തുക. അപ്പോള്‍ ബൂട്ട് ഓപ്‌ഷന്‍ വരും . അവിടെ persistent എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക. ഈ ഓപ്ഷന്‍ നല്‍കിയാല്‍ നിങ്ങള്‍ സൃഷ്ടിക്കുന്ന ഫയലുകള്‍ എല്ലാം സേവ് ചെയ്യപ്പെടും. ആ ഫയലുകള്‍ അടുത്ത തവണ വീണ്ടും കാണണം എന്നുണ്ടെങ്കില്‍ അടുത്ത തവണ ബൂട്ട് ചെയ്യുമ്പോളും ഓപ്‌ഷന്‍ നല്‍കുക.
6.
ഇതോടെ ഉബുണ്ടു വിന്‍ഡൊസില്‍ നിന്നും ബൂട്ട് ചെയ്യാന്‍ തുടങ്ങും.
ചില Qemu കമാന്റുകള്‍
ഇവ Qemu വിന്‍ഡൊവില്‍ നിന്നും മാത്രം ക്ലിക്ക് ചെയ്യുക.
Ctrl+Alt ഞെക്കിയാല്‍ വിന്‍ഡൊസില്‍ നിന്നും ഉബുണ്ടുവിലേക്കും തിരിച്ചും പോകാം
Ctrl+Alt+F ഞെക്കിയാല്‍ ഫുള്‍ സ്ക്രീന്‍ ഓണ്‍ ആക്കാം വീണ്ടും ഞെക്കിയാല്‍ ഓഫ് ആകും
Ctrl+Alt+2 ഞക്കിയാല്‍ Qemu മോണിറ്ററിലേക്ക് പോകാം(ഇവിടെ help എന്നു ടൈപ്പ് ചെയ്താല്‍ എല്ലാ കമാന്റുകളും കാണാം)
Ctrl+Alt+1 ഞെക്കിയാല്‍ Qemu മോണിറ്ററില്‍ നിന്നും ഉബുണ്ടുവിലേക്ക് പോകാം
7.
എന്റെ കമ്പ്യൂട്ടറില്‍ ഉബുണ്ടു സ്റ്റാര്‍ട്ട് ചെയ്തതിന്റെ സ്ക്രീന്‍ ഷോട്ട്
ശ്രദ്ധിക്കുക: ഉബുണ്ടു ഷട്ട്ഡൌണ്‍ ചെയ്യുമ്പോള്‍ ഇതുപോലൊരു
സ്ക്രീന്‍ വന്ന് ഡിസ്ക് റിമൂവ് ചെയ്യാന്‍ ഒരു മെസേജ് വരും. ഒന്നും ചെയ്യാതെ എന്റര്‍ അടിക്കുക മാത്രം ചെയ്യുക. എന്നിട്ട് അത് തീരുന്നതു വരെ ക്ഷമയോടെ System halted എന്ന് വരുന്നത് വരെ കാത്തു നില്‍ക്കുക
മെസേജ് വന്നാല്‍ വിന്‍ഡൊ ക്ലോസ് ചെയ്യാം. ഇത് വരുന്നതുവരെ കാത്തു നിന്നില്ലെങ്കില്‍ ഐ.എസ്.ഒ ഇമേജിന് കേടു പറ്റാന്‍ സാദ്ധ്യതയുണ്ട്.
ഈ ഉപാധി പെന്‍ഡ്രൈവില്‍ നിന്നും ലിനക്സ് റണ്‍ ചെയ്യിക്കാനും ഉപയോഗിക്കാം.
ചിത്രങ്ങള്‍ ഞെക്കിയാല്‍ അവ വലുതായി കാണാം.
കടപ്പാട്: പെന്‍ഡ്രൈവ്‌ലിനക്സ്.കോം

കമന്റുകൾ